യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ ലിയോ മാത്യു,അധ്യാപകരായ സുജാത കെ.യു,സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സ്കൂള്‍ മനേജര്‍ ഫാ.ചാണ്ടി പുനക്കാട്ട് അധ്യക്ഷത വഹിച്ചു.കെ.സി. റോസക്കുട്ടി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് മുണ്ടക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന് മേഴ്സി ബെന്നി, ഗ്രാമപ്പഞ്ചായത്തംഗം ഷെല്ജന് ചാലക്കല്‍, ബിജു പുലക്കുടി, പിടിഎ പ്രസിഡന്റ് ബാബു മരോട്ടമുട്ടില്. ഹെഡ്മിസ്ട്രസ്. സിസ്റ്റര്‍ ജോസഫീന, ടി.യു. കുര്യന്, ബിജു മാത്യു, മോളി പൗലോസ്, സില്‍ജ ബോബന്, പോള്‍ വര്‍ഗീസ്, മറിയാമ്മ എംയു, ഗ്രേസി പി.വി, പിജെ ജോസഫ്, ഷിബു ഗര്‍വാസിസ്, സോണിയ പിബി, അഡോണ തോമസ്, അനുപ വൈശാഖ, ലെന പയസ്, ബിനു പി.ജെ. എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍