നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിന് എം.എല്‍.എ ഫണ്ട് അനുവദിച്ചു
ബത്തേരി:നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നതിന് ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ അനുവദിച്ചു.പുതിയ കെട്ടിടത്തില്‍ ഡെന്റല്‍ ഒ.പി,അരിവാള്‍ രോഗികള്‍ക്കുള്ള വാര്‍ഡ്,പോഷകാഹാര കുറവുള്ള കുട്ടികള്‍ക്കുള്ള ക്ലിനിക്ക്,പൊതുജനാരോഗ്യ വിഭാഗം,രോഗ പ്രതിരോധ കുത്തിവെയ്പ്പ് വിഭാഗം എന്നിവയാണ് നിര്‍മ്മിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍