കാണാതായ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
മേപ്പാടി:മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയില്‍ നിന്ന് കാണാതായ ആദിവാസി യുവാവിനെ ഉള്‍വനത്തില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോളനിയിലെ ശെല്വന് (38) ആണ് തൂങ്ങിമരിച്ചത്.് ജനുവരി 15 മുതല്‍ ശെല്‍വനെ കാണ്മാനില്ലെന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ കെ.ഷൈജ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ 1 കിലോമീറ്ററോളം മാറി ഉള്‍വനത്തിലെ ഉയരമുള്ള വൃക്ഷത്തില്‍ തൂങ്ങി മരിച്ചനിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.പോലീസും വനപാലകരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍