വാകേരി സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ജനുവരി 24 ന്
ബത്തേരി:പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരിയില്‍ പുതിയതായി ആരംഭിക്കുന്ന മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ജനുവരി 24 ന് വൈകുന്നേരം 3 മണിയ്ക്ക് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി പി തിലോത്തമന് നിര്‍വഹിക്കും.ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത ചടങ്ങില്‍ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യന് ആദ്യ വില്‍പ്പന നടത്തും.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.എസ് ദിലീപ് കുമാര്‍,ലതാ ശശി,സംസ്ഥാന ഭക്ഷ്യ കമ്മീഷന് അംഗം കുമാരി എം വിജയലക്ഷ്മി,ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങി രാഷട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍