കഞ്ചാവുമായി യുവാവ് പിടിയില്‍
ബാവലി:ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് എക്സൈസ് നടത്തിയ വാഹനപരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി.100ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് മാനന്തവാടി തേറ്റമല സ്വദേശിയായ തുറക്കല്‍ വീട്ടില്‍ ടി.എ മുഹമ്മദ് ഷാഫിയെയാണ് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അജീഷ് ടി.ബി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍.പി,ഹാഷിം.കെ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍