ആരോഗ്യപരിപാലനത്തിനായി നാഷണല്‍ സര്‍വീസ് സ്കീമിന്റെ സൗഖ്യം പദ്ധതി.
ബത്തേരി:നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ആരോഗ്യ സുരക്ഷാ പരിപാടിയായ സൗഖ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്നു. എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ് ശ്യാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് സി.കെ സഹദേവന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി വിനായക ഹോസ്പിറ്റലിന്റെആഭിമുഖ്യത്തില് വിവിധ സ്കൂളുകളില്‍ നിന്നെത്തിയ കുട്ടികള്‍ക്കായി ഇ.എന്‍.ടി,ഗൈനക്കോളജി,നേത്ര പരിശോധന,രക്ത പരിശോധന എന്നിവ വിദഗ്ദരായ ഡോക്ടര്‍മാരുടെ നേതൃത്യത്തില്‍ നടത്തപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് ഷാജി (സൈക്കോളജിസ്റ്റ് ) ക്ലാസ്സെടുത്തു. ഡോ. ജിതേന്ദ്രനാഥ്, ഡോ.സത്യനാഥ് എന്നിവരുടെ നേതൃത്വത്തില്‍ വൈദ്യ പരിശോധന നടത്തി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്കി. പ്രിന്‍സിപ്പല്‍ ഫിലിപ്പ് സി.ഇ,വൈസ് പ്രിന്‍സിപ്പാള്‍ ഷീബ പി ഐസക് , എന്‍എസ്എസ് പി എ സി മെമ്പര്‍ രജീഷ് എ.വി,പ്രോഗ്രാം ഓഫീസര്‍ സന്ധ്യാ വര്‍ഗ്ഗീസ്,എം പി ടി എ പ്രസിഡണ്ട് രമൃ ഗിരീഷ് , വളണ്ടിയര്‍ ലീഡര്‍ അനീറ്റ ജോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍