ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്;ശ്രദ്ധ 2020 ന് തുടക്കമായി
മീനങ്ങാടി:സാമൂഹ്യ ദന്തരോഗ സേവന രംഗത്തെ അതികായകരായ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് കുടുംബശ്രീയുടെ തിളക്കമാര്‍ന്ന പ്രവര്‍ത്തന മികവുമായി കൈകോര്‍ക്കുന്നു.14 ജില്ലകളിലായി നടത്തപ്പെടുന്ന ദന്തരോഗ ബോധക്കല്ക്കരണ പരിപാടിയായ 'ശ്രദ്ധ 2020' യുടെ വയനാട് ജില്ലാതല ഉദ്ഘാടനം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് വയനാട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ.സി.കെ രഞ്ജിത് നിര്‍വഹിച്ചു.ആധുനിക ദന്ത വൈദ്യശാസ്ത്രത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിലൂടെ ഓരോ ജില്ലയിലും ഇരുന്നൂറിലധികം കുടുംബശ്രീ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ദന്ത ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.കുടുംബശ്രീ പ്രവര്‍ത്തകരിലൂടെ ഓരോ കുടുംബത്തീലും ദന്ത ആരോഗ്യ സംരക്ഷണ പ്രാധാന്യം എത്തിക്കാനും അതുവഴി ദന്ത രോഗങ്ങള്‍ തടയൂവാനും വേണ്ടി ശക്തമായ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.ചടങ്ങില്‍ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന് കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഡോ.ജോര്‍ജ്ജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ അസീസ്റ്റന്റ് മിഷന് കോ ഓര്‍ഡിനേറ്റര്‍ ഹാരീസ്.പി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ബ്രാഞ്ച് സെക്രട്ടറി ഡോ.ഫ്രണ്സ് ജോസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് ഡോ.ഷാനവാസ് പള്ളിയാല്‍ ദന്താരോഗ്യ പരിചരണ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍