സിദ്ധ ദിനാചരണവുമായി വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്
ചെതലയം:സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സിദ്ധ വൈദ്യ ബോധവല്‍ക്കരണം ചെതലയത്തെ ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ചു.'രോഗ പ്രതിരോധവും ആരോഗ്യ സംരക്ഷണവും സിദ്ധയിലൂടെ ' എന്ന വിഷയത്തെക്കുറിച്ച് ഡോ അരുണ്‍ ബേബി സംസാരിച്ചു.സിദ്ധ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം,60 ഔഷധ ചെടികളുടെ പ്രദര്‍ശനം,പോസ്റ്റര്‍ പ്രദര്‍ശനം,സിദ്ധ ഔഷധങ്ങളുടെ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു.ഡോ ഹുസ്ന ബാനു ആശംസകള്‍ രേഖ പ്പെടുത്തി. പ്രൊഫ: ഡോ അഹമ്മദ് സിയാജുദീന് നന്ദി രേഖപ്പെടുത്തി.ട്രൈബല്‍ യൂണിവേഴ്സിറ്റിയിലെ പണിയ,കാട്ടുനായിക്ക,ഊരാളി,കുറിച്യ ഗോത്ര വിഭാഗത്തിലെ 70 ബിരുദബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍