അഖില കേരള വോളിബോള്‍ ഫെസ്റ്റ്
പുല്‍പ്പള്ളി:പട്ടാണിക്കുപ്പ് നാഷണല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില കേരള വോളിബോള്‍ ഫെസ്റ്റ് ഡിസംബര്‍ 31ന് വൈകുന്നേരം ആറ് മണിക്ക് പട്ടാണിക്കുപ്പ് സെന്റ് തോമസ് സ്കൂള്‍ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രഗ്ഭരായ ദേശീസ സംസ്ഥാന താരങ്ങളാണ് അണിനിരക്കും.ഒന്നാം സ്ഥാനക്കാര്‍ക്ക് കുന്നത്ത് ജിതില്‍ ജോര്‍ജ് മെമ്മോറിയല്‍ 15,001 രൂപയും,എവര്റോളിങ്ങ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,001 രൂപയും ചേരിയില്‍ ചാക്കോ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും നല്‍കും. ടൂര്‍ണ്ണമെന്റ് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ മുനീര്‍ ആച്ചിക്കുളത്ത്,ജോസ് നെല്ലേടം,റോയി.കെ.ജി,സലീം, പി.സി തോമസ്,ജോസ് കുന്നത്ത് എന്നിവര്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍