സൗഹൃദ വേദി കൂട്ടായ്മ സംയുക്ത റാലി നടത്തി
വെള്ളമുണ്ട:കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വെള്ളമുണ്ട സൗഹൃദ വേദി കൂട്ടായ്മ സംയുക്ത റാലി സംഘടിപ്പിച്ചു.വെള്ളമുണ്ട എട്ടേനാലില്‍ നിന്നും ആരംഭിച്ച റാലിയില്‍ പ്രദേശത്തെ വിവിധ മഹല്ലുകളില്‍ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.വെള്ളമുണ്ട പത്താംമൈലില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം സൗഹൃവേദി ചെയര്മാന് ജാഫര്‍ സഅദി ഉദ്ഘാടനം ചെയ്തു.കുന്നുമ്മല്‍ മൊയ്തുഹാജി അദ്ധ്യക്ഷം വഹിച്ചു.ഇബ്രാഹിം മണിമ ,റഫൂഖ് കുറ്റിക്കാട്ടൂര്‍,നാസര്‍ തരുവണ,മമ്മൂട്ടി മൗലവി, മുഹമ്മദ് റഹ്മാനി,യൂനുസ്.ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍