പൗരത്വ ഭേദഗതി ബില്ലിനെതിരെ ജനകീയ കൂട്ടായ്മ നടത്തി
മീനങ്ങാടി:പൗരാവലിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ മീനങ്ങാടിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.ഭരണഘടനയെ തകര്‍ക്കുന്ന, ഇന്ത്യയെ തകര്‍ക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീകള്‍ക്കു പുറമെ കൊച്ചു കുട്ടികളും, വയോജനങ്ങളും ഉള്‍പ്പടെ നിരത്തിലിറങ്ങി. പ്രൊഫ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്, വൈസ് പ്രസിഡണ്ടണ്ട് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സി.അസൈനാര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വിശ്വനാഥന്, മീനങ്ങാടി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഹൈറുദ്ദീന്‍,റസാഖ് ഹൈപ്പര്‍, സജി (സി.പി.ഐ),കേരള കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനില്‍,വ്യാപാരി വിവസായി യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസല്‍ പി.കെ,മീനങ്ങാടി മഹല്ല് സെക്രട്ടറി അലി മൗലവി,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന്,വ്യാപാരി വ്യവസായി പ്രസിഡണ്ട് ഡോ:മാത്യൂ തോമസ്,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിഫാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍