പൗരത്വ ഭേദഗതി നിയമം;കേരള എന്‍ജിഒ അസോസിയേഷന് സായാഹ്ന കൂട്ടായ്മ നടത്തി
മീനങ്ങാടി:രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസംരക്ഷിക്കുന്നതിന് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി കെ.ഇവിനയന് ആവശ്യപ്പെട്ടു.ഭാരതത്തിന്റെ മതേതരത്വം സംരക്ഷിക്കുക,പൗരന്മാര്ക്ക് തുല്യനീതി ഉറപ്പാക്കുക,വര്‍ഗ്ഗീയമായ ധ്രുവീകരണംഅവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എന്‍ ജി ഒഅസോസിയേഷന് നടത്തിയ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട്മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി സത്യന് മുഖ്യപ്രഭാഷണം നടത്തി.ബേബി വര്‍ഗ്ഗീസ്, ഷാജി കെ.ടി, ആര് പി നളിനി, സജി ജോണ്‍, എം.ജിഅനില്‍കുമാര്‍, ലൈജു ചാക്കോ, എന്‍.വി അഗസ്റ്റിന്, ജഗദന്‍ വി.ജി,ബൈജു എം.എ, അഭിജിത്ത് സി.ആര്, ഡെന്നിഷ് മാത്യു, കെ.ഇഷീജമോള്, സിനീഷ് ജോസഫ്, പ്രശോഭ് കെ.ജി, ജി പ്രവീണ്‍കുമാര്‍,ടി.പരമേശ്വരന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍