നക്ഷത്രരാവ്;കുടുംബ സംഗമം നടത്തി
പുല്‍പ്പള്ളി:മലങ്കര കാത്തോലിക് അസോസിയേഷന് പുല്‍പ്പള്ളി മേഖലയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം 'നക്ഷത്രരാവ് 2019' സംഘടിപ്പിച്ചു.സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് നടന്ന കുടുംബ സംഗമം ബത്തേരി രൂപതാ അധ്യക്ഷനും കെസിബിസി സെക്രട്ടറി ജനറലുമായ ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.എം.സി.എ പുല്‍പ്പള്ളി മേഖല നല്കിയ പ്രഥമ മാര്‍ ഈവാനിയോസ് അവാര്‍ഡ് ഡയറ്റ് മുന്‍ പ്രിന്‍സിപ്പളും,കാര്‍ഷിക പുരോഗമന സമിതിയുടെ വയനാട് ജില്ല ചെയര്‍മാനുമായ ഡോ.പി.ലക്ഷ്മണന് ഡോ.ജോസഫ് മാര്‍ തോമസ് സമ്മാനിച്ചു.ചാണക്യ അവാര്‍ഡ് നേടിയ ബിഷപ്പ് ജോസഫ് മാര്‍ തോമസിനെ ചടങ്ങില്‍ ആദരിച്ചു.എ പുല്‍പ്പള്ളി മേഖല വൈദീക ഉപദേഷ്ടാവ് മാത്യു മുണ്ടക്കോടിയില്‍ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ എംസി.എ സഭാതല പ്രസിഡന്റ് വി.പി മത്തായി,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ പോള്‍,ബത്തേരി രൂപത വികാരി ജനറാളുമാരായ മാത്യു അറമ്പന്‍കുടിയില്‍ കോര്‍ എപ്പിസ്കോപ്പ,ഫാ.തോമസ് കാഞ്ഞിരമുകളില്‍,എംസി.എ പുല്‍പ്പള്ളി മേഖല പ്രസിഡന്റ് അനീഷ് കെ. തോമസ്,കാര്‍ഷിക പുരോഗമന സമിതിയുടെ സംസ്ഥാന ചെയര്മാന് പി.എം ജോയ്,എംസി.എ രൂപതാ ജനറല്‍ സെക്രട്ടറി റോസമ്മ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ബ്ലെസ്സണ്‍,ജിനി ഷജില്‍,ലീന സാബു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍