കരോള്‍ ഗാന മത്സരം നടത്തി
മീനങ്ങാടി:യാക്കോബായ സഭയുടെ യുവജന പ്രസ്ഥാനമായ ജെ.എസ്.ഒ.വൈ.എ. യുടെ ആഭിമുഖ്യത്തില്‍ നടത്തിയ മലബാര്‍ ഭദ്രാസന ജംഗിള്‍ ബെല്‍ കരോള്‍ ഗാന മത്സരത്തില്‍ഒന്നാം സമ്മാനം മൈലമ്പാടി സെന്റ് ജോര്‍ജ് യൂണിറ്റുംരണ്ടാം സ്ഥാനം മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യൂണിറ്റുംമൂന്നാം സ്ഥാനം മീനങ്ങാടി സെന്റ് മേരീസ് യൂണിറ്റും കരസ്ഥമാക്കി.മത്സരം ഭദ്രാസന സെക്രട്ടറി ഡോ.ഫാ.മത്തായി അതിരംപുഴയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഫാ.ഷാന്‍ ഐക്കരക്കുടി,ഫാ.അനീഷ് പാറശ്ശേരി,ബേസില്‍ ജോര്‍ജ്,ഏലിയാസ് എന്‍.ടി. എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍