വിദ്യാര്‍ത്ഥിയെ കടിച്ചത് പാമ്പ് തന്നെയെന്ന് ആശുപത്രി അധികൃതര്‍ ;പ്രതിവിഷം നല്കി വരുന്നു; ആശങ്ക വേണ്ടെന്നും നിര്‍ദേശം
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളം സ്വദേശി സുലൈമാന്റെ മകനും ബീനാച്ചി ഹൈസ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റെയ്ഹാനാണ് പാമ്പുകടിയേറ്റത്.ഇന്ന് ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞതിന് ശേഷം വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്തേരി ഗവ.ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടി പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഐ.സി.യു വില്‍ പ്രവേശിപ്പിച്ച് പ്രതിവിഷ ചികിത്സ ആരംഭിച്ചിട്ടുണ്ട്. കാലില്‍ പാമ്പ് കടിച്ചതായുള്ള പാടുകള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തന്നെ കുട്ടിയെ വിദഗ്ധ ചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സ്കൂള്‍ പരിസരത്ത് വെച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍