മിനിസ്റ്റിരിയല് ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭവപുര്വ്വം പരിഗണിക്കും:മന്ത്രി എം.കെ.ശശീന്ദ്രന്
പുല്‍പ്പള്ളി:ആരോഗ്യ വകുപ്പിലെ മിനിസ്റ്റിരിയല് ജീവനക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപുര്വ്വം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എം കെ ശശീന്ദ്രന്. കേരള ഹെല്‍ത്ത് സര്‍വ്വിസസ് മിനിസ്റ്റിരിയല് സ്റ്റാഫ് അസോസിയേഷന് 41 മത് സംസ്ഥാന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവനക്കാരുടെയും ആരോഗ്യ വകുപ്പിന്റെയും വളര്‍ച്ചയെ മുന്നില്‍ക്കണ്ട് ശാസ്ത്രിയമായ രീതിയില്‍ പരിശിലനപരിപാടികള്ക്ക് അവസരം ഒരുക്കേണ്ടതുണ്ട് ഹോസ്പിറ്റല്‍ മനേജ്മെന്റ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഇത്തരം പരിശീലനങ്ങള്‍ നടപ്പാക്കുവാന്‍ നിര്‍ദ്ദേശം നല്കുന്നന്നതാണ് കാലാനുസൃതവും ജോലി ഭാരത്തിന് അനുസൃതമായും തസ്തികകള്‍ സൃഷ്ടിക്കുവാന്‍ ആവശ്യമായ പുനര്വിന്യസത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്ണന് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു ,സി എന്‍ ശിവരാമന്, അഡ്വ: പി.സി സണ്ണിക്കുട്ടി, സംസ്ഥാന പ്രസിഡണ്ട് റെജി മാത്യു, ജനറല്‍ സെക്രട്ടറി ഇ.ജെ വര്‍ഗിസ്, ജനറല്‍ കണ്‍വീനര്‍ കെ.കെ മനോജ് സംസ്ഥാന ഭാരവാഹികളായ പി.വി ദിനേശന്, മാര്ട്ടിന് പെരേര, മുജീബ് റഹ് മാന്‍, ഇ.കെ.ഷെഫിന്, ആര് രാജീവ്, സന്തോഷ് കുമാര്‍, കെ രാജേന്ദ്രന്, പി.പി മോഹനന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍