പരിശീലനം സംഘടിപ്പിച്ചു.
മീനങ്ങാടി:കേന്ദ്ര ജലവിഭവ വകുപ്പ്, കേന്ദ്ര ഭൂജല ബോര്‍ഡ്, ജല ശക്തി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജല സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജലസുരക്ഷ കൈവരിക്കുക, ജലസംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ആവശ്യകത പൊതുജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോ ടെയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് െ്രെടബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം തോമസ്, ഡോ.കെ.ആര്. സൂര്യനാരായണന്, കെ.ബാലകൃഷ്ണന്, ഡോ.വിനയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍