വയനാട്ടിലെ മാനസിക രോഗ ചികിത്സ രംഗത്ത് പുതിയ കാല്‍വയ്പ്പുമായി അസംപ്ഷന്‍ ഹോസ്പിറ്റല്‍
ബത്തേരി:കഴിഞ്ഞ 15 വര്‍ഷമായി മാനസിക രോഗ ചികിത്സ രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിവരുന്ന ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റലിലെ മാനസിക രോഗ ചികിത്സ വിഭാഗം ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഡിസംബര്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ,വയനാട് എം.പി രാഹുല്‍ ഗാന്ധി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിന്റെ ആശിര്‍വാദം കര്‍മ്മം മാനന്തവാടി രൂപത മെത്രാന് മാര്‍.ജോസ് പൊരുന്നേടം നിര്‍വഹിക്കും. മനോരോഗമനഃശാസ്ത്ര വിദഗ്ദ്ധരുടെ നേതൃത്വത്തില്‍, എല്ലാ മാനസിക രോഗങ്ങള്‍ക്കുമുള്ള ചികിത്സാ സൗകര്യം ഇവിടെ ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ലഹരി വിമോചന ചികിത്സ ,മാനസികവൈകാരിക പ്രശ്നങ്ങള്‍ക്കുള്ള കൗണ്‍സിലിങ് സൈക്കോതെറാപ്പി മുതലായ സേവനങ്ങള്‍ ലഭ്യമാകും. ഐ.പി, ഒ.പി സൗകര്യം, 24 മണിക്കൂര്‍ അത്യാഹിത വിഭാഗം,ആംബുലന്‍സ് സൗകര്യം,ഇലക്ട്രോ കണ്‍വള്‍സിവ് തെറാപ്പി,24 മണിക്കൂറും നഴ്സിംഗ് പരിചരണം ലഭ്യമായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.9947650283.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍