പൊതു വിദ്യാഭ്യാസ സെക്രട്ടറി മീനങ്ങാടി സ്കൂള്‍ സന്ദര്‍ശിച്ചു.
മീനങ്ങാടി:വയനാട് ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന് ഐ.എ.എസ് അ റിയിച്ചു.ഇതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും, ഇതര ഏജന്‍സികളുടെയും ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിക്കും.കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷന്‍ ജില്ലകളിലുള്പ്പെട്ടതിനാല് ഈ മേഖലയില്‍ മികച്ച പദ്ധതികള്‍ തയ്യാറാക്കി നല്കിയാല് അവയ്ക്ക് അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍മാണം പൂര്‍ത്തിയായ അന്താരാഷ്ട്ര കെട്ടിട സമുച്ചയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര, എസ്.എസ്. കെ. കോഡിനേറ്റര്‍ എം. അബ്ദുല്‍ അസീസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍