ഭൂമിക്കൊരു കുട;മരതൈകള്‍ നട്ടു.
പുല്‍പ്പളളി:കുടിയേറ്റ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥ വ്യതിയാനത്തെയും വരള്‍ച്ചയെയും പ്രതിരോധിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി ഭൂമിക്കൊരു കുട എന്ന പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഷെഡ് മുള്ളന്‍കൊല്ലി റോഡില്‍ പാതയോരങ്ങളില്‍ ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മരതൈകള്‍ നട്ടു.വൃക്ഷ തൈകളുടെ നടീല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ നിര്‍വ്വഹിച്ചു.എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍ എം.വൈ.നിഷ,ടി.എസ് ജിതിന്,വിഷ്ണു,ടി.എസ്.ജിതിന്, പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍