ലെന്‍സ്ഫെഡ് വയനാട് ജില്ലാ സമ്മേളനം നടത്തി
പനമരം:പനമരത്ത് നടന്ന ലെന്‍സ്ഫെഡ് പതിനൊന്നാം വയനാട് ജില്ലാ സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ജയിംസ് ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് മുഖ്യാഥിതി യായിരുന്നു.ലെന്‍സ്ഫെഡ് സംസ്ഥാന സെക്രട്ടറി സനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ലെന്‍സ്ഫെഡ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സി. വി. ദിനേഷ് കുമാര്‍, സംസ്ഥാന സെന്റര്‍ കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഫസല്‍, ഇ. പി. ഉണ്ണികൃഷ്ണന്, ജയചന്ദ്രന് എ കെ., എ. പി. അനില്‍കുമാര്‍, അഷ്റഫ് പൈക്കാടന്‍, സംസ്ഥാന സമതിയംഗം ഹാരിസ് അറക്കല്‍, മുന്‍ ജില്ലാ പ്രസിഡന്റ് ജാഫര്സേഠ്, മുന്‍ ജില്ലാ സിക്രട്ടറി രവീന്ദ്രന് എം. ജില്ലാ ജോയിന്റ് സിക്രട്ടറി മുഹമ്മദ് മുസ്ഥഫ, മുന്‍ മാനന്തവാടി താലൂക്ക് സിക്രട്ടറി സജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സിക്രട്ടറി സതീഷ് അരിവയല്‍ സ്വാഗതവും ട്രഷറര്‍ പ്രിയേഷ് ടി. നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍