ശ്രീകോവിലിന്റെ ശിലാസ്ഥാപനം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം ചേടാറ്റിന്‍കാവില്‍ പുതിയതായി നിര്‍മ്മിക്കുന്ന ശ്രീകോവിലിന്റെ ശിലാസ്ഥാപനം ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കോഴിക്കോട്ടിരി ശ്രീധരന് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.തുടര്‍ന്ന് നടന്ന ശിലാസ്ഥാപനചടങ്ങ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍,ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായര്‍ ,സുചിത്ര,എം.വാമദേവന്,വിജയന് കുടിലില്‍,ഐക്കരശ്ശേരി ഗോപാലകൃഷ്ണന് നായര്‍,കെ.എല്‍.പൗലോസ്, ശിവരാമന് പാറക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍