ശ്രേയസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
ബത്തേരി:ബത്തേരി രൂപതയുടെ സാമൂഹിക പ്രസ്ഥാനമായ ശ്രേയസ് സാമൂഹികസാംസ്കാരികരാഷ്ട്രീയ മേഖലകളില്‍ നിസ്തുലമായസംഭാവനകള്‍ നല്കിയവര്ക്കുളളഅവാര്ഡുകള് സമ്മാനിച്ചു.ബത്തേരി സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തില്ന ടന്ന ചടങ്ങില്‍, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര് ബസേലിയോസ്കര്ദിനാള് ക്ലീമീസ്കാതോലിക്ക ബാവചടങ്ങ് ഉദ്ഘാടനം ചെയ്ത്അവാര്ഡ്ദാനം നിര്‍വഹിച്ചു.അഭിവന്ദ്യ ഡോ.ജോസഫ്മാര്തോമസ്തിരുമേനി അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ ക്രിയാത്മകമായസംഭാവനകള് നല്കിയ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന് ശ്രേയസ് ജനമിത്ര അവാര്‍ഡും, കാര്ഷികമേഖലകളില്സമഗ്ര സംഭാവന നല്കുന്ന കാര്‍ഷിക പുരോഗമന സമിതിസംസ്ഥാന ചെയര്മാന് പി.എ ജോയിക്ക് ശ്രേയസ് കര്‍ഷക മിത്ര അവാര്‍ഡും,ശ്ചുചിത്വപൂര്ണ്ണവുംസുരക്ഷിതവും, സുന്ദരവുമായബത്തേരി നഗരസഭയ്ക്ക് ശ്രേയസ്നഗരമിത്ര അവാര്‍ഡും , ശൂചിത്വ - ആരോഗ്യമേഖലകളില്മാതൃകപരമായ നേതൃത്വം നല്കുന്ന പൂതാടി പഞ്ചായത്തിന് ശ്രേയസ് ഗ്രാമ മിത്രഅവാര്ഡുംശ്രേയസ് ഡയറക്ടര്‍അഡ്വ. ഫാ. ബെന്നിഇടയത്ത് ബത്തേരി രൂപതയുടെ ശ്രേഷ്ഠ പുരോഹിതഅവാര്ഡുംതിരുവനന്തപുരംലാകസഭാംഗം ഡോ. ശശിതരൂര്‍ നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍