പെരിക്കല്ലൂര്‍ സ്കൂളിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചു.സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ സി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗമാണ് അംഗീകാരം നല്‍കിയത്. 1957 ല്‍ ആരംഭിച്ച മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തിലെ ഏക ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളായ ഈ സ്കൂളിനെ മോഡല്‍ സ്കൂളായി വികസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹായം ലഭ്യമാക്കുവാനും ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അടുത്ത അധ്യയനവര്‍ഷം സ്കൂള്‍ ബസ് അനുവദിക്കുമെന്നും പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നതിനു സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്നും എം.എല്‍.എ. അറിയിച്ചു. 17 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന മോഡല്‍ സ്കൂള്‍ വികസനത്തിനായി വയനാട് എം.പി. ശ്രീ. രാഹുല്‍ ഗാന്ധിയുടെ സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എസ് ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍