കൗമാര കായിക മേളയ്ക്ക് തുടക്കമായി;500 ല്‍ പരം താരങ്ങള്‍ മാറ്റുരയ്ക്കും
പനമരം:മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന വയനാട് ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി. മേള വയനാട് എ ഡി എം തങ്കച്ചന് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. വൈത്തിരി മാനന്തവാടി സുല്‍ത്താന്‍ ബത്തേരി എന്നീ ഉപജില്ലകളില്‍ നിന്നായി 500 ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയില്‍ മാറ്റുരയ്ക്കും.മേള പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ അധിഷ്ഠിതം ആയിരിക്കും. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 88 സ്കൂളും ഹയര്‍ സെക്കണ്ടറിയില്‍ നിന്ന് 61 സ്കൂളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നും പത്ത് സ്കൂളുകളുമാണ് നേരിട്ടു മാറ്റുരക്കുന്നത്.ഉത്ഘാടന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ ദേവകി, പി കെ അനില്‍കുമാര്‍, കെ മിനി, അനിലാതോമസ്, മെമ്പ ര്‍മാരായ പി കെ അസ്മത്ത്, ടി ഉഷാകുമാരി, പി ഇസ്മയില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജുവ ല്‍ന ഉസ്മാന്, മഞ്ചേരി കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ റഷീദ്, കെ സി സമദ്, ഇ ടി നൂറുദ്ദീന്‍, പ്രതീക്ഷ്കുമാര് എന്നിവര്‍ സംബന്ധിച്ചു. ബി ഡി ഇ ഇബ്രാഹിം തോണിക്കര സ്വാഗതവും, കണ്‍വീനര്‍ എ അബ്ദുള്‍കരീം നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍