സംസ്ഥാന സ്പെഷല്‍ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പുല്‍പ്പള്ളി: ഒക്ടോബര്‍ 30,31 തീയ്യതികളില്‍ പുല്‍പ്പള്ളി കൃപാലയ സ്പെഷല്‍ സ്കൂളില്‍ നടക്കുന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 16 ടീമുകളിലായി 150 ഓളം വിദ്യാര്ത്ഥധികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ജില്ലയില്‍ ആദ്യമായാണ് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10001 രൂപയും ട്രോഫിയും നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3001 രൂപയും ട്രോഫിയുമാണ് നല്‍കുക. രണ്ട് കോര്‍ട്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് മത്സരങ്ങള്‍. ഫാ. റോയി കണ്ണിഞ്ചിറ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ആന്‍സ് മരിയ, ടി.യു. ഷിബു, പി.എ. ഡീവന്‍സ്, വി.എം. ജോണ്സണ് വിരിപ്പാമറ്റത്തില്‍ എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍