യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി
മുത്തങ്ങ:മുത്തങ്ങ പൊന്‍കുഴി കോളനിയില്‍ യുവാവിനെ ആക്രമിച്ച പുലിയെ വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയിലെ വിനീഷ് (29) നാണ് ഇന്നലെ രാത്രി ഏഴു മണിയോടെ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.വിനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് അസി.വൈല്‍ഡ് ലൈഫ് വാര്ഡന് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് സുരക്ഷയൊരുക്കി നിരീക്ഷണം തുടര്‍ന്നു. രാത്രി മയക്ക് വെടിവെച്ച് പിടികൂടാന്‍ നിയമ തടസ്സങ്ങള്‍ ഉള്ളതിനാല്‍ ഇന്ന് രാവിലെ 7 മണിയോടെയാണ് പുലിയെ കോളനിക്ക് സമീപത്തു നിന്ന് വനം വകുപ്പ് വെറ്ററിനറി സര്ജ്ജന് ഡോ.അരുണ്‍ സഖറിയ മയക്ക് വെടിവെച്ച് പിടികൂടിയത്.ഒരു നായയെയും ആടിനെയും പുലി ആക്രമിച്ചതായും പറയുന്നു.കഴിഞ്ഞദിവസം പൂതാടിയില്‍ നിന്നും മയക്കുവെടിവെച്ച് പിടികൂടിയ ശേഷം മുത്തങ്ങയിലെത്തിച്ച് തുറന്നവിട്ട പുലിയാണിതെന്ന് ആരോപണം ഉയരുന്നുണ്ട്.പുലിയെ വിശദ പരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍