കേന്ദ്രമന്ത്രി വി മുരളീധരനുമായി ചര്‍ച്ച നടത്തി
ഡല്‍ഹി:എന്‍.എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ദേശീയ പാത 766 ലെ യാത്രാ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനുമായി ചര്‍ച്ച നടത്തി. ഭാരവാഹികള്‍ അദ്ദേഹത്തിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.പാത അടച്ചാല്‍ ഉണ്ടാവുന്ന പ്രയാസം ഭാരവാഹികള്‍ മുരളീധരനെ ധരിപ്പിച്ചു.പാത അടക്കപെട്ടാല് വയനാടിന് വലിയ പ്രയാസമുണ്ടാക്കുമെന്നും,അടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമെന്നും മുരളീധരന് പ്രസ്താവിച്ചു.കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രശ്നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാമെന്ന് തന്നോട് പറഞ്ഞതായി അദ്ദേഹം സമരസമിതി നേതാക്കളോട് പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഐ സി ബാലകൃഷ്ണന് എം എല്‍ എ, ജനറല്‍ കണ്‍വീനര്‍ സുരേഷ് താളൂര്‍, ട്രഷറര്‍ സജി ശങ്കര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ ജെ ദേവസ്യ, കെ വാസുദേവന്‍, പി വൈ മത്തായി മത്തായി, അഡ്വക്കേറ്റ് വിജയകുമാര്‍, ഹൈധ്രു കല്‍പ്പറ്റ, ഉസ്മാന് മാനന്തവാടി, ഓ വി വര്‍ഗീസ് എന്നിവര്‍ മന്ത്രിയു മായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍