യാത്രാ നിരോധനം;സമരത്തിന് പിന്തുണയുമായി ടൂറിസം അസോസിയേഷന്
ബത്തേരി:വയനാട് ജില്ലയിലെ ഹോംസ്റ്റേ,ഹോട്ടല്‍ ,റിസോര്‍ട്ടുകളുടെ സംഘടനയായ ടൂറിസം അസോസിയേഷന് ബത്തേരി,വൈത്തിരി,മാനന്തവാടി താലൂക്കുകളിലെ മുഴുവന്‍ അംഗങ്ങളെയും സ്ഥാപനങ്ങളിലെ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് എന്‍.എച്ച് 766ലെ വനപാതയിലെ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരെയും നിരാഹാര സമരം നടത്തുന്ന യുവജന സംഘടനകള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടും നാളെ സെപ്തം 28) ന് പ്രകടനം നടത്തും.രാവിലെ 11 മണിക്ക് സുല്‍ത്താന്‍ ബത്തേരി ലുലു വെഡിങ് സെന്ററിനടുത്തുള്ള ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നിന്നാരംഭിക്കുന്ന പ്രകടനം സ്വതന്ത്ര മൈതാനിയില്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍