വനിതാ സൗഹൃദ വടംവലി നടത്തി
ബത്തേരി :ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേയസ് എന്ന സാമൂഹ്യസംഘടനയും, ദുരന്തനിവാരണരംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം ഇന്ത്യയും സംയുക്തമായി സ്ത്രീശാക്തീകരണം, ശുചിത്വപരിപോഷണം എന്നീ സന്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അഖില വയനാട് വനിതാ സൗഹൃദ വടംവലി സംഘടിപ്പിച്ചു. വയനാട്ടിലെ അങ്ങോളമിങ്ങോളമുള്ള 18 ടീമുകള്‍ മാറ്റുരച്ച മല്‍സരത്തില്‍ ശ്രേയസ് മീനങ്ങാടി മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികള്‍ക്ക് ബത്തേരി നഗരസഭാദ്ധ്യക്ഷന്‍ ടി എല്‍ സാബു ട്രോഫികളും മെഡലുകളും സമ്മാനിച്ചു.ബത്തേരി രൂപതാ മുഖ്യ വികാരി ജനറാള്‍ ഫാ. മാത്യു അറമ്പന്‍കുടി, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ ബെന്നി ഇടയത്ത്, ഓക്സ്ഫാം ഇന്ത്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നേഹ വര്‍മ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മല്‍സരിച്ച എല്ലാവര്ക്കും പ്രശസ്തിപത്രവും ശുചിത്വകിറ്റുകളും വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍