റഷീദ് കൂരിയാടന്‍: പ്രവാസികള്‍ക്ക് വേണ്ടി നിലകൊണ്ട പോരാളി:പി കെ അബ്ദുള്ള
ബത്തേരി:കേരള പ്രവാസി സംഘം വയനാട് ജില്ലാ രക്ഷാധികാരിയായിരുന്ന റഷീദ് കൂരിയാടന്‍ തിരിച്ച് വന്ന പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നുവെന്ന് പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള കാസര്‍ഗോഡ്.ചുള്ളിയോട് റഷീദ് കൂരിയാടന്‍ നഗറില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം അകാലത്തില്‍ വിട വാങ്ങിയ പ്രിയ പ്രവാസി നേതാവിനുള്ള യഥാര്‍ത്ഥ ബാഷ്പാഞ്ജലിയായി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.കേരള പ്രവാസി സംഘം വയനാട് ജില്ലാ പ്രസിഡന്റ കെ.ടി.അലി അധ്യക്ഷത വഹിച്ചു. എം സി അബു (കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്), സുരേഷ് താളൂര്‍ (സി. പി. ഐ (എം) ജില്ലാ കമ്മിറ്റിയംഗം), ഷാജി ചുള്ളിയോട് (കോണ്‍ഗ്രസ് ഐ), മുഹമ്മദ് പഞ്ചാര (ഇന്ത്യന്‍ നാഷണല്‍ ലീഗ് വയനാട് ജില്ലാ സെക്രട്ടറി), മൊയ്തീന് കുട്ടി (മുസ്ലീം ലീഗ്), കെ കെ നാണു (കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി), സാബു കുഴിമാളം (നെന്മേനി പഞ്ചായത്ത് മെമ്പര്‍), ഹസ്സന് കരടിപ്പാറ (വ്യാപാരി വ്യവസായി സമിതി), ടി സി വര്‍ഗ്ഗീസ് (വ്യാപാരി വ്യവസായി ഏകോപന സമിതി), കുഞ്ഞി കുട്ടന് (പുരോഗമന കലാ സാഹിത്യ സംഘം), ബാലഗോപാലന് (ശാസത്രസാഹിത്യ പരിഷത്ത്), ഗംഗന് (ഗാന്ധി സ്മാരക ക്ലബ്ബ്), ആന്റണി മാസ്റ്റര്‍, മൊയ്തീന് കുട്ടി ചുള്ളിയോട്, മുഹമ്മദ് ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി സംഘം ബത്തേരി ഏരിയ സെക്രട്ടറിയും, സംഘാടക സമിതി കണ്‍വീനറുമായ മുജീബ് റഹ്മാന് നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍