ഫോട്ടോ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചു
പുല്‍പ്പള്ളി:ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ ഫോട്ടോ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ അനില്‍ കുമാര്‍ നിര്‍വഹിച്ചു.പ്രേംജി അവാര്‍ഡ്,ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവായ സിബി പുല്‍പ്പള്ളിയുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.തുടര്‍ന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.കോളേജ് സി.ഇ.ഒ.ഫാ.വര്‍ഗീസ് കൊല്ലമാവുടി,സെല്‍ഫ് ഫിനാന്‍സ് കോഴ്സ് ഡയറക്ടര്‍ പ്രൊ.താര ഫിലിപ്പ്,അക്ഷയ,അനുഷ എന്‍.കെ എന്നിവര്‍ സംസാരിച്ചു.അധ്യാപകരായ ഡെനി തോമസ്,ജിബിന്‍ വര്‍ഗീസ്,ശില്‍പ്പ മാത്യു,ലിന്‍സി ജോസഫ്,ക്രിസ്റ്റിന ജോസഫ്,സ്നേഹ മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍