കാല് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ബാംഗ്ലൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്നും കാല് കിലോ കഞ്ചാവ് പിടികൂടി.കഞ്ചാവ് കടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വജിത് റോയ് (28 ) എന്നയാളെ മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം മജുവും സംഘവും അറസ്റ്റ് ചെയ്തു.കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ് . എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, ഷാജി. പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്. റ്റി. ജി, സുഷാദ്. പി.എസ് , വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിബിത, പ്രീജ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍