മണ്ണിടിഞ്ഞ് വീണ് അപകടം;തൊഴിലാളിക്ക് ദാരുണാന്ത്യം
അമ്പലവയല്‍:അമ്പലവയല്‍ മഞ്ഞപ്പാറ കരിങ്കുറ്റിയില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് പരിസരത്തെ മണ്‍ഭിത്തി ഇടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം.ബത്തേരി കുപ്പാടി പുത്തന്‍ വീട്ടില്‍ പരേതനായ കുഞ്ഞാപ്പ-മറിയം ദമ്പതികളുടെ മകന് കരീം (45) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. റിസോര്‍ട്ടിന്റെ സൈഡ് ഭിത്തി നിര്മ്മാണത്തിന്നിടെ മഴയില്‍ മണ്ണിടിയുകയായിരുന്നു. ഈ സമയം സൈഡ് വാള് വാര്ക്കുന്നതിന്നായി കമ്പി കെട്ടിക്കൊണ്ടിരുന്ന കരീം മണ്ണിനടിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റി കരീമിനെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് വൈകുന്നേരത്തോടെ ചുങ്കം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.റജിലയാണ് കരീമിന്റെ ഭാര്യ.ജാസ്മിന്,ജസ്ന,മുഹമ്മദ് അജ്നാസ് എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍