ലോക മുലയൂട്ടല്‍ വാരാഘോഷം;ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ബത്തേരി:സുല്‍ത്താന്‍ ബത്തേരി പുഞ്ചവയല്‍ കുറുമ കോളനിയില്‍ ലോകമുലയൂട്ടല്‍ വാരാചരണത്തോടു അനുബന്ധിച്ചു ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.ഡോ.അരുണ്‍ ബേബി മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചും,മുലയൂട്ടലിലൂടെ കുഞ്ഞുങ്ങളില്‍ കൈവരുന്ന രോഗപ്രതിരോധ ശക്തിയെ കുറിച്ചും,മുലപ്പാല്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണശീലങ്ങളെ കുറിച്ചും, സിദ്ധ മരുന്നുകളെ കുറിച്ചും വിശദീകരിച്ചു.ബോധവല്‍ക്കരണ ക്ലാസിനോട് അനുബന്ധിച്ചു നടത്തിയ പ്രശ്നോത്തരിയില്‍ വിജയിച്ചവര്‍ക്ക് അംഗണ്‍വാടി ടീച്ചര്‍ സുശീല സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍