കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി; പുല്‍പ്പള്ളി യൂണിറ്റ് സമ്മേളനം നടത്തി
പുല്‍പ്പള്ളി:വ്യാപാരികളെ ദ്രോഹിക്കുന്ന വാടക നിയന്ത്രണ ബില്ലിനു പകരം പരിഷ്കരിച്ച വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനുള്ള വാടക നിയന്ത്രണ ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുല്‍പ്പള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എസ് ചാക്കോ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി.പി.മാത്യു പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ സെക്രട്ടറി പി.അജിത്ത് കുമാര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ഭാരവാഹികളായി വി.എസ് ചാക്കോ മാസ്റ്റര്‍ (പ്രസിഡന്റ്), കെ.കെ.കൃഷ്ണന്‍കുട്ടി (വൈസ് പ്രസിഡന്റ്),സി.പി. ജോയി (സെക്രട്ടറി),എബി അഗസ്റ്റിന് (ജോ:സെക്രട്ടറി),സി.പി.മാത്യു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍