സൈക്കിള്‍ സന്ദേശറാലി നടത്തി.
മീനങ്ങാടി:സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ പത്താം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 'നേരിന്റെ സംസ്ക്കാരം ഉയര്‍ത്താം ഉണര്‍ത്താം ' എന്ന സന്ദേശം ഉയര്‍ത്തി കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ എസ്.പി.സി കേഡറ്റുകള്‍ മീനങ്ങാടി മുതല്‍ കല്‍പ്പറ്റവരെ സൈക്കിള്‍ സന്ദേശറാലി നടത്തി.റാലി മീനങ്ങാടി സി.ഐ അബ്ദുള്‍ ഷരീഫ് ഉദ്ഘാടനം ചെയ്തു.മുണ്ടേരി സ്കൂളിലെ 25 ല്‍ പരം കേഡറ്റുകള്‍ സന്ദേശ റാലിയില്‍ അണിനിരന്നു.എ.ഡി.എന്‍.ഒ. സോമന് ,സി.പി.ഒ സജി ആന്റോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍