വാറ്റുചാരായവുമായി രണ്ട് പേര് പിടിയില്‍
പുല്‍പ്പള്ളിയിലെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചാരായം വാറ്റി വില്‍പ്പന നടത്തുന്ന രണ്ട് പേരെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പെരിക്കല്ലൂര്‍ സ്വദേശികളായ പരിപ്പള്ളിയില്‍ ബാബു (54), മെണച്ചേരി ജോണി (53) എന്നിവരാണ് അറസ്റ്റിലായത്. വയനാട് ജില്ലാ നാര്‍കോട്ടിക് ഡി വൈ എസ് പി.വി റജികുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി വൈ എസ് പി യും വയനാട് ആന്റി നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളും പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് എസ് ഐ കുഞ്ഞനന്ദനും സംയുക്തമായി കബനി പുഴക്കു സമീപം പാതിരി എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നാലു ലിറ്റര്‍ നാടന്‍ വാറ്റു ചാരായം സഹിതം പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍