മുത്തങ്ങ ആന പന്തിയില്‍ കൊമ്പന് ചരിഞ്ഞു
മുത്തങ്ങ:മുത്തങ്ങ ആന പന്തിയില്‍ ആറളത്തുനിന്നുമെത്തിച്ച ശിവ എന്ന കൊമ്പനാണ് ചരിഞ്ഞത്.കാലിന് ബാധിച്ച രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പ് കൊമ്പന്റെ ഇടതു കാലിന് നീര് വരുകയും ചികിത്സ നല്‍കിയെങ്കിലും നീര് കാല് മൊത്തം വ്യാപിക്കുകയുമായിരുന്നു.ഇതേ തുടര്‍ന്ന് കാലിലേക്കുള്ള രക്തയോട്ടം നിലച്ച് പഴുപ്പ് ബാധിക്കുകയും ചെയ്തു.തുടര്‍ന്ന് ഇന്ന് രാവിലെ കൂട്ടില്‍ വീണ ആന ഉച്ചയ്ക്ക് 12.15 ഓടെ ചരിയുകയായിരുന്നെന്ന് ആനയുടെ ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.25 വയസ്സുള്ള കൊമ്പനെ രണ്ട് വര്‍ഷമുമ്പാണ് മുത്തങ്ങ പന്തിയിലെത്തിച്ച് കൊട്ടിലിലാക്കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍