കാട്ടാന ശല്യം: യോഗം ചേര്‍ന്നു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ കൊളവള്ളി ഐശ്വര്യ കവല,സീതാ മൗണ്ട് പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് വനം വകുപ്പിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കുമെന്ന് എം എല്‍ എ പറഞ്ഞു.ഇതിന്റെ ഭാഗമായി ഈ മാസം 28ന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേരും.ഷിനു കച്ചിറയില്‍ അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍,ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍ കാവില്‍,ശിവരാമന് പാറക്കുഴി,സാജന് മാത്യു ജോസഫ് പെരുവേലി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍