ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
മാനന്തവാടി:പഞ്ഞമാസം ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പട്ടികവര്‍ഗ വിഭാഗത്തിലെ തന്നെ ഏറ്റവും പ്രയാസമനുഭവിക്കുന്ന അടിയ,പണിയ,കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട 1650 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു.വിതരണോദ്ഘാടനം മാനന്തവാടി ട്രൈബല്‍ ഹോസ്റ്റലില്‍ വെച്ച് മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് നിര്‍വ്വഹിച്ചു.ഡിവിഷന് കൗണ്‍സിലര്‍ ശോഭരാജന് അധ്യക്ഷത വഹിച്ചു.15 കിലോ അരി,ഒരു കിലോ ചെറുപയര്‍,ഒരു കിലോ കടല,ഒരു ലിറ്റര്‍ വെളിച്ചെണ്ണ എന്നിവയാണ് ഒരു കുടുംബത്തിന് നല്‍കുന്നത്.കൗണ്‍സിലര്‍ ശാരദ സജീവന് ,ടി.ഇ.ഒ ദിലീപ് കുമാര്‍, എസ്ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍