കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്
പുല്‍പ്പള്ളി :ചെതലത്ത് റെയിഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ വേലിയമ്പം വെള്ളാപ്പള്ളിയില്‍ ജിനീഷ് ജോസഫ് (35) ആണ് പരുക്കേറ്റത്. രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. പശുവിനെ കറക്കാനായി പുറത്തിറങ്ങിയ ജിനീഷ് തോട്ടത്തില്‍ കാട്ടാനയെ കാണുകയും ബഹളം വെച്ച് തുരത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആദ്യം പിന്തിരിഞ്ഞ ആന പിന്നീട് ഓടിയടുക്കുകയും ജിനീഷിനെ ആക്രമിക്കുകയുമായിരുന്നു. ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങിയ ജിനീഷ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വീട്ടുകാര്‍ പറയുന്നു. വയറിന് സാരമായി പരുക്കേറ്റ ജിനീഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.എക്സ് റേ, സ്കാനിംഗ് മുതലായവയ്ക്ക് ശേഷം മാത്രമേ ആരോഗ്യ സ്ഥിതി സംബസിച്ച്കൂടുതല് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് പകല്‍ സമയം പോലും ജനവാസ മേഖലയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍