പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മീനങ്ങാടി:കേരളീയ സമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം കുറ്റപ്പെടുത്തി.കടക്കെണിയിലായ കര്ഷകന് ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും.ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലില്ലാതെ അലയുന്ന നാട്ടില്‍ പി.എസ്.സി നിയമനത്തില്‍ അഴിമതി നടത്തി സ്വന്തക്കാരെ തിരുകി കയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മീനങ്ങാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചുംധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സി.കെ. സെയ്തലവി ഹാജി അദ്ധ്യക്ഷത വഹിച്ചു.കെ.ഇ.വിനയന് ,വി.എം.വിശ്വനാഥന് 'ബേബി വര്‍ഗീസ്.കെ.ജയപ്രകാശ് മനോജ് ചന്ദനക്കാവ്, കെ.പി.അയൂബ്, എം.ജി.ബേബി' പി.പി.ഷിജു. യോഹന്നാന്, കെ.എം കുര്യാക്കോസ്, ടി.കെ.തോമസ്, മിനി ഷാജി, രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍