ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ രാഹുഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു
പുല്‍പ്പള്ളി:പുല്‍പ്പള്ളി മരക്കടവില്‍ ആത്മഹത്യ ചെയ്ത കര്ഷകന് എങ്കിട്ടന്റെ കുടുംബാംഗങ്ങളെ വയനാട് എം.പി. രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു.കുടുംബത്തോടൊപ്പം ഉണ്ടെന്നും വായനാട്ടിലെത്തുമ്പോള് വീട് സന്ദര്‍ശിക്കുമെന്നും എം.പി. എങ്കിട്ടന്റെ ഭാര്യ ജയമ്മയോട് പറഞ്ഞു.ഇന്ന് നാല് മണിയോടെയാണ് രാഹുല്‍ ഗാന്ധി എങ്കിട്ടന്റെ കുടുംബത്തെ ഫോണില്‍ വിളിച്ചത്.ജില്ലയിലെ കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ധരിപ്പിച്ചിട്ടുണ്ടെന്നു എം.പി പറഞ്ഞു.ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. രാഹുല്‍ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍