ശുചീകരണ പ്രവര്‍ത്തകരെ ആദരിച്ചു.
ബത്തേരി :ശ്രേയസ് രക്ഷാധികാരി ഡോ. ജോസഫ്മാര്തോമസ്തിരുമേനിയുടെ നാമഹേതുകതിരുനാളിനോടനുബന്ധിച്ച് ബത്തേരി നഗരസഭയിലെ 18 ശുചീകരണപ്രവര്ത്തകരെ ആദരിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബത്തേരി രുപതാദ്ധ്യക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പാലിറ്റിവികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കെ. സഹദേവന്, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മണിസുബ്രഹ്മണ്യന്‍, ബത്തേരി മുനിസിപ്പാലിറ്റിവിദ്യാഭ്യാസകലാകായികസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സാജോസ്, ശ്രേയസ് എക്സിക്യൂട്ടീവ്ഡയറക്ടര്അഡ്വ. ഫാ. ബെന്നിഇടയത്ത്, മൃഗസംരക്ഷണ വകുപ്പ്ഡെപ്യൂട്ടിഡയറക്ടര്ഡോ.മീര, മുനിസിപ്പല്‍ കൗണ്സിലര്മാര്എന്നിവര്സംസാരിച്ചു. പ്രോഗ്രാംഓഫീസര്ശശികുമാര് പി.ബിനന്ദി അര്‍പ്പിച്ചു. പരിപാടിയില്‍ 100 ഓളംഅംഗങ്ങള് പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍