ജീവനം പദ്ധതിയിലേക്ക് സഹായധനം നല്കി ജയശ്രീ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
പുല്‍പ്പള്ളി: കിഡ്നി രോഗികള്‍ക്കായി വയനാട് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ജീവനം പദ്ധതിയിലേക്ക് സഹായഹസ്തവുമായി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്കൂളിലലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഹൈസ്ക്കൂള്, ഹയര്‍സെക്കന്ററി വിഭാഗത്തെ കുട്ടികളില്‍ നിന്നും ഓരോരുത്തര്‍ക്കും കഴിയാവുന്നത്ര തുക പിരിച്ചെടുത്താണ് ജീവനം പദ്ധതിയിലേക്ക് നല്‍കിയത്. 1500ഓളം വിദ്യാര്‍ഥികളാണ് ഈ സദ്ദുദ്യമത്തില് പങ്കെടുത്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ സ്കൂളില്‍ നേരിട്ടെത്തി തുക ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര് മുഖ്യപ്രഭാഷണം നടത്തി. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ ആര് ജയരാജ്, ഹെഡ്മാസ്റ്റര് കെ പി ഗോവിന്ദന്‍കുട്ടി, സ്കൂള്‍ മാനേജര്‍ കെ ആര് ജയറാം, പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍, സ്റ്റാഫ് സെക്രട്ടറി എന്‍ എന്‍ ചന്ദ്രബാബു, പി ബി ഹരിദാസ്, സ്വപ്ന പീറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍