ലഹരി വിരുദ്ധദിനത്തില്‍ ഹാന്‍സ് കച്ചവടക്കാരനെ എക്സൈസ് കയ്യോടെ പൊക്കി
അമ്പലവയല്‍:ലോക ലഹരി വിരുദ്ധ ദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയ എക്സൈസ് സംഘത്തിന് വിദ്യാര്‍ത്ഥികള്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബേക്കറിയില്‍ നിന്ന് ഹാന്‍സ് പിടികൂടി. അമ്പലവയലിലെ പപ്പാസ് ബേക്കറിയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 450 പാക്കറ്റ് ഹാന്‍സാണ് എക്സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് ബേക്കറി ഉടമ ഇരുളം താഴത്തങ്ങാടി രണ്ടാം നമ്പര്‍ ഭാഗം പുല്ലംതാനിക്കല്‍ പി.വി.വിശാഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ഹാന്‍സിന് കരിഞ്ചന്തയില്‍ പതിനെട്ടായിരത്തോളം രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.
പിടിയിലായ വൈശാഖ് സമാന കേസില്‍ നേരത്തെ പിടിയിലായിട്ടുള്ളതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പഞ്ചായത്തും എക്സൈസും പോലീസും ആരോഗ്യവകുപ്പും പലതവണ താക്കീത് നല്‍കിയിട്ടും നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്‍പ്പന ഇയ്യാള് തുടരുകയായിരുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളേയും കേന്ദ്രീകരിച്ചാണ് പ്രധാനമായും ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നത്. ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വി ആര് ജനാര്ദ്ദനന്, അസി.ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്, പ്രിവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍കുമാര്‍,വിആര്‍ ബാബുരാജ്, സിഇഒമാരായ പിആര്‍ വിനോദ്കുമാര്‍, എം.സോമന്, കെ.കെ സുധീഷ്, വനിത സിഇഒമാരായ എംജെ ജലജ, കെ.പൗര്‍ണ്ണമി, ഇവി വിജിത എന്നിവരടങ്ങുന്ന സംഘമാണ് ഹാന്‍സ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms