പനമരം വ്യാപാരി വ്യവസായി ഏകോപന സമിതി ദൈ്വ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും
പനമരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദൈ്വ വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജൂണ്‍ 26 ബുധനാഴ്ച പനമരം വ്യാപാരഭവന് ഹാളില്‍ നടക്കും.വ്യാപാരി വ്യവസായി ഏകോപന ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ രാവിലെ 9 മണിക്ക് യോഗം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കഴിഞ്ഞ അദ്ധ്യായന വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്കി ആദരിക്കും.ചടങ്ങില്‍ പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും.നിയമബോധവല്ക്കരണം, ടൗണിലെ ട്രാഫിക്ക് പരിഷ്കരണം എന്നിവ ചര്‍ച്ച ചെയ്യും.അന്നേദിവസം ഉച്ചക്ക് 1 മണി വരെ പനമരത്ത് ഏകോപന സമിതി അംഗങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍