ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘ് ;ജില്ലാ സമ്മേളനം നടത്തി
പുല്‍പ്പള്ളി:ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘ് (ബി.എം.എസ്) വയനാട് ജില്ലാ സമ്മേളനം പുല്‍പ്പള്ളി ചിലങ്ക ഓഡിറ്റോറിയത്തില്‍ വെച്ച് ബി.എം.എസേ ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഖജനാവിലേക്ക് വാര്‍ഷിക വിറ്റുവരവായി 10,000 കോടിയിലേറെ രൂപയാണ് കേരളത്തിലെ ലോട്ടറി തൊഴിലാളികള്‍ സമാഹരിച്ചു നല്‍കുന്നത്. ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ചെറുകിട ഏജന്റുമാരുടെയും, വനിതകളുടേയും, നിരാലംബരുടേയും, അംഗവൈകല്യമുള്ളവരുടേയും തൊഴിലിന് സംരക്ഷണം നല്കുവാനോ, തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ, ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.എന്‍.വി.ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.സന്തോഷ്.ജി.നായര്‍,കെ.എന്‍.ഉണ്ണികൃഷ്ണന്,മേഘബിനു.കെ.എന്‍.മുരളീധരന്, ഇ.ആര്.ശശികുമാര്‍, തുടങ്ങിയവര്‍പ്രസംഗിച്ചു.പ്രസിഡണ്ട്:എന്‍.വി.ജയചന്ദ്രന്,ജനറല്‍ സെക്രട്ടറി:സന്തോഷ്.ജി.നായര്‍,വൈസ് പ്രസിഡണ്ട്മാര്‍:കെ.എന്‍.ഉണ്ണികൃഷ്ണന്,ഒ.പി.ശശീധരന്,സെക്രട്ടറിമാര്‍: മേഘ ബിനു,പി.വാസുട്രഷറര്: ഗിരീഷ്.ടി.ബി.എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍