വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മാനന്തവാടി:മാനന്തവാടി അമൃത വിദ്യാലയത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.പരിപാടി കല്‍പ്പറ്റ സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ എം.എ സനല്‍കുമാര്‍ ഉത്ഘാടനം ചെയ്തു.മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്കി.തുടര്‍ന്ന് എല്‍.കെ.ജി യിലേക്കുള്ള പ്രവേശനോത്സവവും നടന്നു. പ്രസ്തുത ചടങ്ങില്‍ 2019 -20 അധ്യയന വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാരവാഹികളായ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചുമതലകള്‍ ഏറ്റെടുത്തു. പുല്‍പ്പള്ളി അമൃത വിദ്യാലയം പ്രവര്ത്തനാധികാരി ബ്രഹ്മചാരിണി ബിന്ദു,പ്രിന്‍സിപ്പല്‍ ബ്രഹ്മചാരിണി ശാലിനി,വൈസ് പ്രിന്‍സിപ്പല്‍ ഭാഗ്യലത എന്നിവര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഡിഗ്രി റാങ്ക് ജേതാക്കളുമായ മിഥുന വി അജിത്,ആതിര എം.എ എന്നിവരെ ആദരിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍